Connect with us

Wayanad

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

Published

|

Last Updated

കണിയാമ്പറ്റ: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. നെല്ലിയമ്പത്തെ പരേതനായ കൊടക്കാട്ട് മുഹമ്മദിന്റെ മകന്‍ സുലൈമാനാണ് ഇരുവൃക്കകളും തകരാറായ ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കുക മാത്രമാണ് ഈ യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഏകദേശം 12 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് സുലൈമന്റേത്. ഇത്രയും ഭീമമായ സംഖ്യ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. സുലൈമാന്റെ ചികിത്സക്കായി എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് റോസിലി തോമസ്, കെ കെ അഹമ്മദ് ഹാജി, കെ എല്‍ പൗലോസ്, പള്ളിയറ രാമന്‍, സി.കെ ശശീന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളും, ആര്യമ്പള്ളി അബൂബക്കര്‍ ചെയര്‍മാനും, ഹുസൈന്‍ ശരീഫ് കണ്‍വീനറുമായി ചികിത്സാ സഹായനിധി രൂപീകരിച്ച് അഞ്ചുകുന്ന് എസ്.ബി.ഐ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു.നമ്പര്‍:335 52063456, ഐ.എഫ്.സി കോഡ്: എസ്.ബി.ഐ എന്‍ 0008592.

Latest