Connect with us

Business

പുരുഷന്‍ സൂപ്പര്‍ പവറാണെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ

Published

|

Last Updated

sathya nadellaപുരുഷന്‍മാര്‍ സൂപ്പര്‍ പവറാണെന്നും പുരുഷന്റെ വേതനത്തിന് തുല്യമായ വേതനം സ്ത്രീകള്‍ ചോദിക്കരുതെന്നും മൈക്രോസോഫ്റ്റ് സി ഇ ഒ സത്യനദല്ല.

അരിസോണയിലെ അനിറ്റ ബോര്‍ഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ഗ്രേസ് ഹോപ്പര്‍ സെലിബ്രേഷന്‍ ഓഫ് വിമന്‍ ഇന്‍ കമ്പ്യൂട്ടിംഗില്‍ വച്ചാണ് നദല്ല വിവാദ പ്രസ്താവന നടത്തിയത്. ചടങ്ങില്‍ മൈക്രോസോഫ്റ്റ് ഡയറക്ടറും ഹാര്‍വാ മഡ് കോളേജിന്റെ പ്രസിഡന്റുമായ മരിയ ക്ലാവേയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ ജോലിയെക്കുറിച്ച് അറിയുകയും അതില്‍ വിശ്വാസമുണ്ടായിരിക്കുകയും ചെയ്യുക. നന്നായി ജോലി ചെയ്താല്‍ നിങ്ങളുടെ ബോസിന് നിങ്ങളുടെ കഴിവിനെക്കുറിച്ച് ബോധ്യമുണ്ടാവുകയും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ ഏല്‍പിക്കുകയും ചെയ്യുമെന്നാണ് വനിതാ ടെക്കികളോടുള്ള നദല്ലയുടെ ഉപദേശം.

മൈക്രോസോഫ്റ്റിലെ ജീവനക്കാരില്‍ 29 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. മറ്റ് കമ്പനികളുടെ കാര്യമെടുത്താലും ഇത് തന്നെയാണ് സ്ഥിതി. അവിടെയും ജീവനക്കാരില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്. പുരുഷനെ അപേക്ഷിച്ച് കുറഞ്ഞ വേതനമാണ് ടെക് കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്നത്.
പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പിന്നീട് ക്ഷമാപണം നടത്തി.

Latest