Connect with us

Science

ഐ ആര്‍ എന്‍ എസ് എസ് 1സി വിക്ഷേപണം 16ന്

Published

|

Last Updated

irnss 1cചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയില്‍ പെട്ട ഐ ആര്‍ എന്‍ എസ് എസ് 1സി ഒക്ടോബര്‍ 16ന് പുലര്‍ച്ചെ 1.32ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കും. 13ന് രാവിലെ 6.32ന് കൗണ്ട്ഡൗണ്‍ ആംരഭിക്കും. ഒക്ടോബര്‍ 10നാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് മാറ്റുകയായിരുന്നു.

ഐ ആര്‍ എന്‍ എസ് എസ്(ഇന്ത്യന്‍ റീജിനല്‍ നാവിഗേഷനല്‍ സാറ്റലൈറ്റ് സിസ്റ്റം) പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് 1സി. 1എ കഴിഞ്ഞ വര്‍ഷം ജൂലായിലും 1ബി ഈ വര്‍ഷം ഏപ്രിലിലും വിക്ഷേപിച്ചിരുന്നു. പരമ്പരയിലെ ഏഴ് ഉപഗ്രഹങ്ങളില്‍ നാലെണ്ണത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ ഗതിനിര്‍ണയ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാനാണ് ഐ എസ് ആര്‍ ഒ ഉദ്ദേശിക്കുന്നത്. ഇന്ത്യയും രാജ്യത്തിന് ചുറ്റുമുള്ള 1500 കിലോ മീറ്റര്‍ ദൂരവും ഇതോടെ നിരീക്ഷണപരിധിയിലാവും.

Latest