Connect with us

Education

രജിസ്റ്റര്‍ നമ്പര്‍ ഉത്തരക്കടലാസില്‍ അച്ചടിക്കുന്നത് പി എസ് സി ആലോചിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ അച്ചടിച്ച ഉത്തരക്കടലാസ് വിതരണം ചെയ്യുന്നതിനെ കുറിച്ച് പി എസ് എസി ആലോചിക്കുന്നു. നിലവില്‍ ഉദ്യോഗാര്‍ഥികള്‍ ഉത്തരക്കടലാസില്‍ ബബിള്‍ കറുപ്പിച്ചാണ് രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത്. കറുപ്പിക്കുമ്പോള്‍ തെറ്റ് വരുന്നത് മൂലം നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരം നഷ്ടപ്പെടാറുണ്ട്. അവസാനം കഴിഞ്ഞ എല്‍ ഡി ക്ലര്‍ക്ക് പരീക്ഷക്ക് മാത്രം പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് രജിസ്റ്റര്‍ നമ്പര്‍ തെറ്റിയതിനാല്‍ അസാധുവാക്കപ്പെട്ടത്.

ഫലപ്രഖ്യാപനത്തിലെ കാലതാമസവും പുതിയ പരിഷ്‌കാരത്തിലൂടെ ഒഴിവാക്കാനാവും. ഒരു ഉദ്യോഗാര്‍ഥി രജിസ്റ്റര്‍ നമ്പര്‍ തെറ്റിച്ചാല്‍ മറ്റൊരാളുടെ രജിസ്റ്റര്‍ നമ്പറാണ് പകരം രേഖപ്പെടുത്തപ്പെടുന്നത്. അപ്പോള്‍ തെറ്റിച്ചതാരാണെന്ന് കണ്ടുപിടിക്കാന്‍ സമയമെടുക്കും. ഈ കാലതാമസം രജിസ്റ്റര്‍ നമ്പര്‍ അച്ചടിക്കുന്നതിലൂടെ ഒഴിവാക്കാനാവും. പുതിയ പരിഷ്‌കാരം സംബന്ധിച്ച് പി എസ് സി ചെയര്‍മാന്‍ അംഗങ്ങളുമായും ഉദ്യോഗസ്ഥന്‍മാരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest