Connect with us

First Gear

നിസാന്‍ ടെറാനോ ആനിവേഴ്‌സറി പതിപ്പ് പുറത്തിറക്കി

Published

|

Last Updated

nissan teranoഉല്‍സവകാല വിപണി ലക്ഷ്യമിട്ട് നിസാന്‍ തങ്ങളുടെ എസ് യു വി മോഡലായ ടെറാനോയുടെ പരിമിതകാല പതിപ്പ് പുറത്തിറക്കി. അകത്തും പുറത്തും നിരവധി പരിഷ്‌കാരങ്ങളോടെ എത്തുന്ന എസ് യു വിക്ക് ടെറാനോ ആനിവേഴ്‌സറി എഡിഷന്‍ എന്നാണു പേര്. 450 ടെറാനോ മാത്രമാണു വില്‍പ്പനക്കെത്തുകയെന്നു നിസാന്‍ വ്യക്താക്കിയിട്ടുണ്ട്.

കറുപ്പ് റൂഫ്, ബോണറ്റിലെ സ്‌ട്രൈപ്പുകള്‍, കറുപ്പടിച്ച റിയര്‍വ്യൂ മിററുകള്‍ എന്നിവയാണ് ടെറാനോ ആനിവേഴ്‌സറി എഡിഷന്റെ പുറംഭാഗത്തെ പുതുമകള്‍. ഒപ്പം ക്രോമിയത്തിന്റെ ധാരാളിത്തവും ഈ പരിമിതകാല പതിപ്പിന്റെ പ്രത്യേകതയാണ്. അകത്തളത്തിലാവട്ടെ ഡ്രൈവര്‍ക്കു വേണ്ടിയുള്ള ഹെഡ് അപ് ഡിസ്‌പ്ലേയാണു പ്രധാന പരിഷ്‌കാരം.

സാങ്കേതിക വിഭാഗത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. താഴ്ന്ന മോഡലായ എക്‌സ് വി ഡി, മുന്തിയ മോഡലായ പ്രീമിയം എന്നീ രണ്ടു വകഭേദങ്ങളിലാണു ടെറാനോ ആനിവേഴ്‌സറി എഡിഷന്‍ വില്‍പ്പനക്കെത്തുന്നത്. എക്‌സ് വി ഡിയില്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഡ്രൈവറുടെ സീറ്റിന്റെ ഉയരം ക്രമീകരിക്കാനുള്ള സംവിധാനം, ലതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ്, ഗിയര്‍ നോബ് എന്നിവ ഇടംപിടിക്കുന്നുണ്ട്. മുന്തിയ വകഭേദമായ പ്രീമിയത്തിലാവട്ടെ എക്‌സ് വി ഡിയിലെ സൗകര്യങ്ങള്‍ക്കു പുറമെ ലതര്‍ സീറ്റും മുന്‍ – പിന്‍ ഡോറുകളുടെ ആം റസ്റ്റിനു വുഡ് ഫിനിഷും നല്‍കിയിട്ടുണ്ട്.

ടെറാനോ ആനിവേഴ്‌സറി പതിപ്പിന്റെ എക്‌സ് വി ഡി വകഭേദത്തിന് 12.83 ലക്ഷം രൂപയാണു ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. പ്രീമിയം വകഭേദത്തിന് 13.30 ലക്ഷമാണ് വില. ടെറാനോ ആനിവേഴ്‌സറി എഡിഷനുള്ള ബുക്കിംഗുകള്‍ നിസാന്‍ വെബ്‌സൈറ്റ് വഴി സ്വീകരിക്കുന്നുണ്ട്. 10,000 രൂപയാണു ബുക്കിങ് ഫീസ്.

 

---- facebook comment plugin here -----

Latest