Connect with us

Science

വാല്‍നക്ഷത്രത്തെ കുറിച്ച് പഠിക്കാന്‍ മംഗള്‍യാന് അവസരമൊരുങ്ങുന്നു

Published

|

Last Updated

mangalyaanഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന് വാല്‍ നക്ഷത്രത്തെ കുറിച്ച് പഠിക്കാന്‍ അപൂര്‍വ അവസരമൊരുങ്ങുന്നു. ചൊവ്വയുടെ അരികിലൂടെ എത്തുന്ന വാല്‍നക്ഷത്രം മംഗള്‍യാന്റെ സമീപത്ത് കൂടെയാണ് കടന്നുപോവുക. വാല്‍നക്ഷത്രത്തില്‍നിന്ന് മംഗള്‍യാനെ രക്ഷിക്കാന്‍ പേടകത്തെ ചൊവ്വാ ഗ്രഹത്തിന്റെ പിന്നിലേക്ക് മാറ്റാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്.

ഒക്ടോബര്‍ 19 ന് ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രിയാണ് സൈഡിംഗ് സ്പ്രിംഗ് വാല്‍നക്ഷത്രം ചൊവ്വ്ക്ക് ഏറ്റവും അടുത്ത മേഖലയിലൂടെ കടന്ന് പോകുന്നത് . ചൊവ്വയുടെ പ്രതലത്തിന് 139,500 കിലോ മീറ്റര്‍ അകലത്തിലൂടെയാണ് വാല്‍നക്ഷത്രം കടന്ന് പോകുന്നത്. വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ് എന്നറിയപ്പെടുന്ന ഭാഗം ഭീഷണിയാകില്ലെങ്കിലും ഇതിന്റെ നീണ്ട വാലില്‍ നിന്നെത്തുന്ന ധൂളികള്‍ ചൊവ്വയിലുള്ള പദ്ധതികള്‍ക്ക് ഭീഷണി ഉണ്ടാക്കിയേക്കുമെന്നാണ് അനുമാനം.

ജീവന്റെ അടിസ്ഥാനമായ കാര്‍ബണിക തന്മാത്രകള്‍ വാല്‍നക്ഷത്രങ്ങളില്‍ ഉണ്ടാകാം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. മംഗള്‍യാനിലെ മീഥെയ്ന്‍ സെന്‍സര്‍ എന്ന ഉപകരണം ഉപയോഗിച്ച് ഇതിനെ കുറിച്ച് പഠിക്കാനാകും. ഒപ്പം വാല്‍നക്ഷത്രത്തിലെ ജലസാന്നിധ്യം പഠിക്കാന്‍ കഴിയുന്ന ഉപകരണങ്ങളും മംഗള്‍യാനിലുണ്ട്.

 

Latest