Connect with us

First Gear

ഹീറോ സ്‌പ്ലെണ്ടര്‍ പ്രോ ക്ലാസിക്, പാഷന്‍ പ്രോ ടി ആര്‍ മോഡലുകള്‍ പുറത്തിറക്കി

Published

|

Last Updated

splendor pro classic

ഉല്‍സവ സീസണ്‍ മുന്നില്‍ കണ്ട് ഹീറോ മോട്ടോകോര്‍പ് രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കി. സ്‌പ്ലെണ്ടര്‍ പ്രോ ക്ലാസിക്, പാഷന്‍ പ്രോ ടി ആര്‍ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. രാജ്യത്തെ ആദ്യത്തെ 100 സി സി കഫെ റേസര്‍ എന്നാണ് സ്‌പ്ലെണ്ടര്‍ പ്രോ ക്ലാസികിനെ കമ്പനി പരിചയപ്പെടുത്തുന്നത്. 48,650 രൂപയാണ് പ്രോ ക്ലാസികിന്റെ എക്‌സ് ഷോറൂം വില. സോളിഡ് മെറൂണ്‍, കാര്‍ബണ്‍ ബ്ലാക്ക് നിറങ്ങളില്‍ സ്‌പ്ലെണ്ടര്‍ പ്രോ ക്ലാസിക് ലഭ്യമാണ്.

passion pro tr

നിരവധി പുതിയ സവിശേഷതകളുമായാണ് പാഷന്‍ പ്രോ ടി ആര്‍ എത്തുന്നത്. ക്രോസ് ബ്രേസോട് കൂടിയ ശക്തമായ ഹാന്‍ഡില്‍ ബാര്‍, ഹഗ്ഗറോട് കൂടിയ ഉയര്‍ന്ന ഫെന്‍ഡര്‍, മുട്ടുകാലിന് ഗ്രിപ്പ് കിട്ടാന്‍ പ്രത്യേക പാഡ്, ഹെഡ്‌ലൈറ്റ് ഗ്രില്‍, ഹാന്റ് ഗാര്‍ഡ്, റോഡില്‍ കൂടുതല്‍ ഗ്രിപ്പ് കിട്ടുന്നതിന് പ്രത്യേക ടയര്‍ ത്രെഡ്, ബാഷ് പ്ലേറ്റ്, ഷീല്‍ഡ് എഞ്ചിന്‍ തുടങ്ങിയവയാണ് പാഷന്‍ പ്രോ ടി ആര്‍ വാഗ്ദാനം ചെയ്യുന്ന പ്രധാന പ്രത്യേകതകള്‍. 51,550 രൂപയാണ് പുതിയ മോഡലിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.

 

 

Latest