Connect with us

First Gear

ആകര്‍ഷകമായ ഓഫറുകളുമായി ഫോക്‌സ്‌ഫെസ്റ്റ് 2014

Published

|

Last Updated

volks festഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളുമായി ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ “ഫോക്‌സ്‌ഫെസ്റ്റ് 2014” പ്രഖ്യാപിച്ചു. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും കമ്പനി മികച്ച ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബര്‍ 31നാണ് ഫോക്‌സ്‌ഫെസ്റ്റ് അവസാനിക്കുക.

രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഫോക്‌സ്‌ഫെസ്റ്റിന്റെ ഭാഗമായി വിവിധ മോഡലുകളുടെ ടെസ്റ്റ് ഡ്രൈവിന് സൗകരമൊരുക്കിയിട്ടുണ്ട്. പുതിയ കാര്‍ വാങ്ങാന്‍ ആകര്‍ഷക വായ്പാ പദ്ധതികള്‍, റോഡ് സൈഡ് അസിസ്റ്റന്‍സ് പോലുള്ള വില്‍പ്പനാന്തര സേവനം, തിരഞ്ഞെടുത്ത ആക്‌സസറികള്‍ക്ക് ഇളവുകള്‍ തുടങ്ങിയവയെല്ലാം വാഗ്ദാനമുണ്ട്. കൂടാതെ ഫോക്‌സ്‌വാഗന്‍ മെര്‍ച്ചന്‍ഡൈസിലും ബോഡി – പെയിന്റ് സര്‍വീസിലുമൊക്കെ ഇളവുകളുണ്ട്.

ഉപയോക്താക്കള്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണു ഫോക്‌സ്‌ഫെസ്റ്റിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ഫോക്‌സ്‌വാഗന്‍ ഗ്രൂപ് സെയില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഫോക്‌സ്‌വാഗന്‍ പാസഞ്ചര്‍ കാഴ്‌സ് ബ്രാന്‍ഡ് ഡയറക്ടര്‍ മൈക്കല്‍ മേയര്‍ അറിയിച്ചു. ഉത്സവകാലത്ത് ഇടപാടുകാര്‍ക്ക് കൂടുതല്‍ ആഹ്ലാദം പകരാനാണു ഫെസ്റ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.