Connect with us

Gulf

അമിത വേഗം; 2,912 പേര്‍ പിടിയില്‍

Published

|

Last Updated

അബുദാബി: എട്ട് മാസത്തിനിടെ റോഡില്‍ അതിവേഗത്തില്‍ വണ്ടി ഓടിച്ചതിന് അബുദാബിയില്‍ 2,912 ആളുകള്‍ പിടിയിലായി.
അബുദാബിയുടെ വിവിധ റോഡുകളിലൂടെ മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനമോടിച്ചവരാണിവര്‍. പൊതുനിരത്തില്‍ സാഹസികമായും മറ്റുള്ളവരുടെ ജീവന് വിലകല്‍പ്പിക്കാതെയുമുള്ള വാഹനമോടിക്കല്‍ തുടങ്ങിയ ശിക്ഷാ വകുപ്പുകളാണിവരുടെ മേല്‍ ചുമത്തിയതെന്ന് അബുദാബി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ഹുസൈന്‍ അല്‍ ഹാരിസി പറഞ്ഞു. വാഹനങ്ങള്‍ ഒരുമാസത്തേക്ക് കണ്ട് കെട്ടലും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റും 1,000 ദിര്‍ഹം പിഴയുമാണ് അതിവേഗത്തിന് ചുമത്തുകയെന്ന് പോലീസ് വ്യക്തമാക്കി.