Connect with us

Eranakulam

ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് ഹര്‍ജി 27 ലേക്ക് മാറ്റി

Published

|

Last Updated

കൊച്ചി: ശശി തരൂര്‍ എംപിക്കെതിരെ തിരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 27ലേക്ക് മാറ്റി. നാമ നിര്‍ദേശ പത്രികക്കൊപ്പം തെറ്റായ സത്യവാങ്മൂലമാണോ നല്‍കിയത്, വസ്തുതകള്‍ മറച്ചുവെച്ചിട്ടുണ്ടോ തുടങ്ങി ഏഴ് കാര്യങ്ങള്‍ കോടതി പരിശോധിക്കും. ജസ്റ്റിസ് പി ഭവദാസിന്റെ ബഞ്ചാണ് വസ്തുതകള്‍ പരിശോധിക്കുന്നത്.
നാമ നിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചതിനാല്‍ തരൂരിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് ഹൈക്കോടതിയെ സമീപിച്ചത്. തരൂര്‍ ഭാര്യയുടെ സ്വത്ത വിവരങ്ങള്‍ മറച്ചുവെച്ചതായി ബിജെപി സ്ഥാനര്‍ഥി ഒ. രാജഗോപാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.