Connect with us

International

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മലാലയ്ക്കും കൈലാഷ് സത്യാര്‍ത്ഥിക്കും

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കും മലാല യൂസഫ് സായ്ക്കുമാണ് പുരസ്‌കാരം.
ബാലാവകാശ പ്രവര്‍ത്തകനാണ് സത്യാര്‍ത്ഥി. ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ബച്പന്‍ ബചാവോ ആന്തോളന്‍ 1980ല്‍ സ്ഥാപിച്ചത് സത്യാര്‍ത്ഥിയാണ്. എണ്‍പതിനായിരത്തിലധികം കുട്ടികളെ സംഘടന രക്ഷപ്പെടുത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന മലാല നൊബേല്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. താലിബാന്‍ ഭീകരരുടെ വെടിയേറ്റതോടെയാണ് മലാല ലോക ശ്രദ്ധയാകര്‍ഷിച്ചത്. കഴിഞ്ഞ തവണയും മലാല പുരസ്‌കാര സാധ്യതാ പട്ടികയില്‍ മലാല ഇടം പിടിച്ചിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകുകയാണ് തന്റെ ആഗ്രഹമെന്ന് മലാല ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയായാല്‍ കഴിയുന്നത്ര തുക വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുമെന്നും മലാല പ്രഖ്യാപിച്ചിരുന്നു.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മലാല യൂസഫ്‌സായിക്കൊപ്പം പങ്കിട്ട കൈലാഷ് സത്യാര്‍ഥി മദര്‍തെരേസയ്ക്ക് ശേഷം സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം നേടുന്ന ഇന്ത്യക്കാരനാണ് .സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വശംജന്‍ കൂടിയാണിദ്ദേഹം.
മധ്യപ്രദേശിലെ വിധിഷ സ്വദേശിയാണ് കൈലാഷ് സത്യാര്‍ഥി. ഇലക്ട്രിക് എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ സത്യാര്‍ഥി തന്റെ ഇരുപത്തിയാറാം വയസ്സിലാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. 1983 ല്‍ ഇദ്ദേഹം ബച്പന്‍ ആന്ദോളന്‍ എന്ന സംഘടന സ്ഥാപിച്ചു. ബാലവേലയില്‍ നിന്ന് എണ്‍പതിനായിരിത്തിലധികം കുട്ടികളെ ഇദ്ദേഹം രക്ഷിച്ചിട്ടുണ്ട്.

ബാലവേല ഇല്ലാതാക്കുക, കുട്ടികളെ കടത്തിക്കൊണ്ടു പോകല്‍ തടയുക, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ബാലവേലയ്‌ക്കെതിരെയുള്ള ആഗോള തലത്തിലെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സന്നദ്ധ സംഘടനകളുടെ ആഗോള സംഘടനയായ ഇന്റര്‍നാഷനല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്‍ഡ് എജ്യുക്കേഷനുമായി (ഐസിസിഎല്‍ഇ) ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ആഗോള പ്രചരണത്തിലും ഇദ്ദേഹം പങ്കാളിയാണ്.
തനിക്കു ലഭിച്ച പുരസ്‌കാരം ബാലാവകാശ പ്രവര്‍ത്തകരുടെ വിജയമാണെന്നും ഒരു ഇന്ത്യന്‍ പ്രസ്ഥാനത്തിനു ലഭിച്ച ആഗോള അംഗീകാരമാണെന്നും കൈലാഷ് പ്രതികരിച്ചു.