Connect with us

Kollam

ബലിയറുത്തതിന്റെ പേരില്‍ പോലീസ് കേസെടുത്ത സംഭവം; പ്രതിഷേധം വ്യാപകം

Published

|

Last Updated

കരുനാഗപ്പള്ളി: പെരുന്നാളിനോടുബന്ധിച്ച് ബലിയറുത്തതിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു വിഭാത്തിനെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.
പതാരം മാലുമേല്‍കടവ് തൈക്കാവിന് സമീപം പെരുന്നാളിനോടനുബന്ധിച്ച് ബലിയറുത്തത് ചിലര്‍ സംഘടിച്ചെത്തി തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഒരു വിഭാഗത്തിനെതിരെ മാത്രം കരുനാഗപ്പള്ളി പോലീസ് കേസെടുത്തെന്നാണ് ആരോപണം.
ബലിയറുക്കുന്നതിനെതിരെ ചിലര്‍ സംഘടിച്ചെത്തി തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസും ബലി അറുക്കുന്നതിനെ എതിര്‍ത്തുവെങ്കിലും ബലിയറുക്കല്‍ ചടങ്ങ് നടന്നു. ഇത് പോലീസിനെ ചൊടിപ്പിച്ചതാണ് കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെ കേസെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
താലൂക്കിലെ ചില സംഘടനകളുടേയും മഹല്ല് ജമാഅത്തുകളുടേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബലികര്‍മം തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു

---- facebook comment plugin here -----

Latest