Connect with us

Kollam

മദ്യവില്‍പന ശാലക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

Published

|

Last Updated

beverage-liquorകടയ്ക്കല്‍: മടത്തറയിലെ മദ്യവില്‍പന ശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തി വരുന്ന സമരം തുടരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി ജനങ്ങള്‍ ഒന്നടങ്കം സമര പാതയിലാണ്. 

സമരത്തിന് പിന്തുണയുമായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി സമരപ്പന്തലിലെത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ജില്ലയില്‍ പൂട്ടാനുള്ള ആദ്യത്തെ മൂന്ന് ബിവറേജ് ഔട്ട്‌ലറ്റുകളുടെ ലിസ്റ്റില്‍ ഉണ്ടായിട്ടും മടത്തറ ഒഴിവാക്കിയതിനെതിരെയാണ് വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരുന്നത്.
മറ്റു രണ്ട് ബിവറെജുകളും നേരത്തെ അടച്ചിരുന്നു. മടത്തറയിലെ ബിവറേജ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.

 

Latest