Connect with us

Kollam

മത്സ്യബന്ധന വല കീറി;നീണ്ടകരയില്‍ സംഘര്‍ഷം

Published

|

Last Updated

ചവറ: മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ട് പെട്രോളിംഗ് നടത്തുന്നതിനിടെ മത്സ്യബന്ധനവള്ളത്തിന്റെ വല ബോട്ടിന്റെ പ്രൊപ്പല്ലറില്‍ കുരുങ്ങി കീറിയത് സംഘര്‍ഷത്തിനു കാരണമായി. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം.
കടലില്‍ നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം പരിശോധിക്കുന്നതിനിടെ മറൈന്‍ എന്‍ഫോഴ്‌സ് മെന്റിന്റെ ബോട്ടില്‍ കുരുങ്ങി ആറാട്ട്പുഴ സ്വദേശി ഷിബുവിന്റെ അമ്മ എന്ന വള്ളത്തിന്റെ വലയാണ് കീറിയത്. എന്നാല്‍ നിരോധിക്കപ്പെട്ട വലയാണ് ഉപയോഗിച്ചതെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.
വല കീറിയതിനെ തുടര്‍ന്ന് കരക്കെത്തിയ മത്സ്യ തൊഴിലാളികള്‍ ഫിഷറീസ് ഓഫീസിലെത്തി ബഹളം ഉണ്ടാക്കുകയും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തിലേര്‍പെടുകയും ചെയ്തു.
തുടര്‍ന്ന് വന്‍പോലീസ് സംഘം എത്തി പ്രതിഷേധകാരെ ശാന്തരാക്കി. തുടര്‍ന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് കുമാര്‍, കോസ്റ്റല്‍ സി ഐ വിശ്വംഭരന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ് ഐ സ്റ്റാര്‍ മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ നാശം സംഭവിച്ച വലക്ക് നഷ്ട പരിഹാരം നല്‍കാമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധ സമരം പിന്‍വലിച്ചു.
നിരോധിക്കപ്പട്ട റിംഗ് സീല്‍ വലകള്‍ കര്‍ശനമായി കണ്ടു കെട്ടുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.

 

Latest