Connect with us

Kollam

അനധികൃത സ്‌ഫോടകവസ്തു ശേഖരം; ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

കൊട്ടാരക്കര: അനധികൃതമായി പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്നയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കിഴക്കേക്കര ചന്ദ്രഭവനില്‍ പ്രദീപ് (52)നെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഗോഡൗണില്‍ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ദീപാവലി ആഘോഷത്തിന്റെ വില്‍പനക്കായി കരുതിയിരുന്നുതാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് കൊട്ടാരക്കര ചന്തമുക്കില്‍ പടക്ക വില്‍പനശാല ഉണ്ടായിരുന്നു. നാല് മാസം മുമ്പ് ഇവിടെ അഗ്നിബാധയുണ്ടായതിനാല്‍ ഇതിന്റെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കാതെ തന്നെ ഡോക്ടേഴ്‌സ ലൈനിലെ ഒരു കടമുറിയില്‍ പടക്കങ്ങളും മറ്റും സംഭരിക്കുകയായിരുന്നു. റൂറല്‍ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഷാഡോ പോലീസാണ് ഇവിടെ റെയ്ഡ് നടത്തിയത്.

Latest