Connect with us

Kollam

സാന്ത്വന കേന്ദ്രമായി ഓട്ടിസം സെന്റര്‍

Published

|

Last Updated

കൊട്ടിയം: കല്ലുവാതുക്കല്‍ പഞ്ചായത്തിലെ ജി എല്‍ പി സ്‌കൂളില്‍ തുടങ്ങിയ ഓട്ടിസം സെന്റര്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ ഫലപ്രദമായി തുടങ്ങി.
രോഗികള്‍ക്ക് ഇത് ഒരു സാന്ത്വന കേന്ദ്രമായി മാറിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് ചാത്തന്നൂര്‍ ഉപജില്ലയില്‍ ആരംഭിച്ചതാണ് ഓട്ടിസം സെന്റര്‍.
കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ആരംഭിച്ച സെന്ററില്‍ ഇതിനകം 60 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കൃത്യസമയത്ത് പ്രതികരിക്കാനാകാത്ത അവസ്ഥക്ക് മാറ്റംവരുത്താന്‍ സഹായിക്കുന്ന പരിശീലനമാണ് ഇപ്പോള്‍ ഇവിടെ നല്‍കുന്നത്.
ചാത്തന്നൂര്‍ ബി ആര്‍ സി റിസോഴ്‌സ് അധ്യാപകരായ ശ്രീജ, വിദ്യ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാകര്‍ത്താക്കള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.

Latest