Connect with us

Kozhikode

കെ എം സി സി ബൈത്തുര്‍ റഹ്മ ശിലാസ്ഥാപനം നാളെ

Published

|

Last Updated

കോഴിക്കോട്: ജിദ്ദ കെ എം സി സി പ്രവാസി ബൈത്തുര്‍ റഹ്മ ശിലാസ്ഥാപനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം പ്രവാസി കുടുംബ സംഗമവും വിവാഹ ധൂര്‍ത്തിനെതിരെ പ്രവാസി സെമിനാറും നടക്കും.
രാവിലെ ഒമ്പതിന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വീടില്ലാത്ത നിര്‍ ധന പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും മുന്‍ഗണന നല്‍കിയാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ആദ്യ ഘട്ടത്തി ല്‍ 50 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
ജിദ്ദയിലെ കാസര്‍കോട് ജില്ലാ കെ എം സി സി, കൊടുവള്ളി നിയോജക മണ്ഡലം കെ എം സിസിയും മറ്റ് ജില്ലാ, മണ്ഡലം, പഞ്ചായത്ത് കെ എം സി സി കമ്മിറ്റിഎന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ജിദ്ദ കെ എം സി സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ഭാരവാഹികളായ പി എം എ ജലീല്‍, ഫൈസല്‍ പള്ളിങ്കണ്ടി, സി കെ അബ്ദുര്‍റഹ്മാന്‍, അഷ്‌റഫ് നെല്ലാങ്കണ്ടി, പി ഇസ്മാഈല്‍, മൊയ്തീന്‍ ബാബു, ഇ പി ഉബൈദുല്ല എന്നിവര്‍ പങ്കെടുത്തു.

Latest