Connect with us

Kozhikode

ബോംബ് നിര്‍മിക്കാനുള്ള ഫ്യൂസുകള്‍ കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപത്തെ മതിലിനരികില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സേഫ്റ്റി ഫ്യൂസുകള്‍ കണ്ടെടുത്തു.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളില്‍ നിന്നാണ് 550 മീറ്ററോളം ദൈര്‍ഘ്യമുള്ള 75 കോയില്‍ സേഫ്റ്റി ഫ്യൂസ് കണ്ടെത്തിയത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ സി ഐ. എ കെ ബാബു, എസ് ഐ രാജഗോപാല്‍ എന്നിവരടങ്ങിയ സംഘം ബാഗ് പരിശോധിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
7.32 മീറ്റര്‍ വീതം നീളമുള്ള 25 കോയിലുകളുടെ മൂന്ന് കെട്ടുകളാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. ബോംബ് നിര്‍മാണത്തിനും ക്വാറിയില്‍ പാറ പൊട്ടിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്ന വസ്തുവാണ് ഇത്.
സംഭവത്തെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് എല്ലാ പ്ലാറ്റ് ഫോമുകളിലും പരിശോധന നടത്തിയെങ്കിലും കൂടുതലായൊന്നും കണ്ടെത്താനായില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും ബാഗ് ഇന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ ഹാജരാക്കുമെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

Latest