Connect with us

Kozhikode

വധശിക്ഷ പ്രതീക്ഷിച്ചിരുന്നു: ശഹീദ് ബാവയുടെ പിതാവ്

Published

|

Last Updated

കോഴിക്കോട്: കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അഞ്ച് പേരെ വെറുതെ വിട്ട നടപടിയില്‍ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കൊല്ലപ്പെട്ട ശഹീദ് ബാവയുടെ പിതാവ് കത്താലി. ശിക്ഷാ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വിധിയില്‍ പൂര്‍ണ തൃപ്തനല്ലെങ്കിലും സന്തോഷമുണ്ട്. ആസൂത്രിതമായാണ് മകനെ കൊലപ്പെടുത്തിയത്. മകന്റെ നഷ്ടം വലുതാണ്. ദൈവം നല്‍കിയത് ദൈവം തന്നെ തിരിച്ചെടുത്തു. പ്രതികള്‍ക്ക് പൂര്‍വവൈരാഗ്യമുണ്ടായിരുന്നു. നേരത്തെ ഇവര്‍ വീട്ടില്‍ വന്ന് ആക്രമിച്ചിരുന്നു. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും കത്താലി പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്നും ഞങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടുവെന്നും ശഹീദ് ബാവയുടെ സഹോദരന്‍ ഷക്കീല്‍ പറഞ്ഞു. കത്താലിയുടെ നാല് സഹോദരന്‍മാരും വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നു.

---- facebook comment plugin here -----

Latest