Connect with us

National

സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നതുകൊണ്ടെന്ന് പരിശോധനാഫലം

Published

|

Last Updated

ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നതുമൂലമാണെന്ന് വ്യക്തമാക്കുന്ന രാസ പരിശോധനാ ഫലം പുറത്തുവന്നു. അന്തിമ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറിയതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ സംഘമാണ് രണ്ടാം തവണയും ആന്തരികാവയവങ്ങളുടെ രാസ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അനുകൂല റിപ്പോര്‍ട്ടിന് വേണ്ടി യുപിഎയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതായി റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്ടര്‍ സുധീര്‍ ഗുപ്ത വെളിപ്പെടുത്തിയത് വിവാദമായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികവയവ റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആന്തരികാവയവങ്ങളുടെ പരിശോധന വീണ്ടും നടത്താന്‍ ഡല്‍ഹി പൊലീസ് ഉത്തരവിട്ടത്. പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുന്ദയുടെ മരണത്തില്‍ പുനരന്വേഷണം വന്നേക്കുമെന്നാണ് സൂചന. കേസ് സിബിഐ അടക്കമുള്ള ഏജന്‍സികളെക്കൊണ്ട് അന്വേഷിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ പ്രത്യക സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നു.

Latest