Connect with us

Malappuram

വളര്‍ത്തു കാടകള്‍ വന്യജീവിയല്ല

Published

|

Last Updated

നിലമ്പൂര്‍: വനം വന്യജീവി നിയമത്തിന്റെ പരിധിയില്‍പെട്ടതല്ല കര്‍ഷകര്‍ വളര്‍ത്തുന്ന കാടകളെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ സുനില്‍കുമാര്‍ വ്യക്തമാക്കി. 2013ല്‍ ഇതു സംബന്ധിച്ച് വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമായ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
2011ലെ ഒരു അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചിലര്‍ ആശങ്ക പരത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത്. 1972-ലെ വന്യജീവി നിയമത്തില്‍ നാലാം ഉപ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കാട ഇതല്ല. സംസ്ഥാനത്ത് കര്‍ഷകര്‍ വളര്‍ത്തുന്ന കാടകള്‍ വന്യജീവി ഇനത്തില്‍പ്പെട്ടതല്ല. ഇക്കാര്യം സംബന്ധിച്ച വനം വകുപ്പിന്റെ വ്യക്തമായ സര്‍ക്കുലര്‍ നിലവിലുണ്ട്. ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുകയും സംസ്ഥാനത്ത് വികസിപ്പിച്ചെടുക്കുകയും ചെയ്ത ജപ്പാനീസ് സ്‌കില്‍ എന്ന ഇനത്തില്‍പ്പെട്ട കാടകളെയാണ് ഫാമുകളിലും വീടുകളിലും വളര്‍ത്തുന്നത്.
നാട്ടിലെ കാടകള്‍ വനം-വന്യജീവി നാലാം ഉപ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ കാട കര്‍ഷകരെ ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിലാണ് ഡി എഫ് ഒ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.