Connect with us

Thrissur

അര്‍ഹതപ്പെട്ട തുക നല്‍കിയില്ല: ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ വിധി

Published

|

Last Updated

തൃശൂര്‍: അര്‍ഹതപ്പെട്ട ഇന്‍ഷ്വറന്‍സ് തുക അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അനുകൂല വിധി. തൃശൂര്‍ മണ്ണംകാട് സ്വദേശി ചേലത്ത്പറമ്പില്‍ വീട്ടില്‍ സി വി സാമുവല്‍, ഭാര്യ ഷിനി സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് തൃശൂരിലുള്ള യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ മാനേജര്‍ക്കെതിരെ ഇപ്രകാരം വിധിയായത്.
ഷിനി സാമുവലിന് ഗര്‍ഭ പാത്രത്തിലെ ഫൈബ്രോയ്ഡ് സംബന്ധമായ അസുഖത്തിനാണ് ചികിത്സ നടത്തിയത്.
ഇന്‍ഷ്വറന്‍സ് പ്രകാരം 29347 രൂപ ലഭിക്കുവാന്‍ അര്‍ഹതയുള്ളതുമാണ്. എന്നാല്‍ 10000 രൂപ മാത്രമാണ് അനുവദിക്കുകയുണ്ടായത്. പോളിസി പ്രകാരം 10000 രൂപ മാത്രമേ ലഭിക്കുവാന്‍ അര്‍ഹതയുള്ളൂവെന്നായിരുന്നു കമ്പനിയുടെ വാദം.
എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. അര്‍ഹതപ്പെട്ട തുക എതിര്‍കക്ഷി നിഷേധിച്ചത് സേവനത്തിലെ വീഴ്ച്ചയാണെന്ന് വിലയിരുത്തിയ പ്രസിഡന്റ് പത്മിനി സുധീഷ്, മെമ്പര്‍മാര്‍ വി വി ഷീന, എം പി ചന്ദകുമാര്‍ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതി ഹര്‍ജിക്കാര്‍ക്ക് 19347 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 750 രൂപയും നല്‍കുവാന്‍ കല്‍പ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ഏ ഡി ബെന്നി ഹാജരായി.

 

Latest