Connect with us

Thrissur

ജാതി മത സംഘടനകള്‍ ജനങ്ങളെ ശിഥിലീകരിക്കുന്നു: ഇ പി ജയരാജന്‍

Published

|

Last Updated

തൃശൂര്‍: ജാതി മത സംഘടനകള്‍ ജനങ്ങളെ ശിഥിലീകരിക്കുകയാണെന്ന് ഇ പി ജയരാജന്‍ എം എല്‍ എ.
കലാഭാരതി സംഘടിപ്പിച്ച കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ അവാര്‍ഡ് ജേതാവ് കെ വി രാമനാദനെയും ബാലസാഹിത്യകാരന്‍ ജോര്‍ജ് ഇമ്മട്ടിയെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയും ഉപജാതിയും സമൂഹത്തില്‍ ആഴത്തില്‍ വേരുരപ്പിക്കുന്ന ദുരന്ത കാഴ്ചയാണ് ഇന്ന് കാണാനാവുന്നത്.
ജാതി മത സംഘടനകള്‍ ജനങ്ങളെ ശിഥിലികരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ പിരിമുറക്കത്തില്‍ നിന്ന് രക്ഷനേടാന്‍ സാഹിത്യവും വായനയുമാണ് ആവശ്യമെന്ന് ജയരാജന്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് ബിന്നി ഇമ്മട്ടി അധ്യക്ഷനായി.
കേന്ദ്ര സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡ് ലഭിച്ച കെ വി രാമനാദനെയും ബാലസാഹിത്യകാരന്‍ ജോര്‍ജ് ഇമ്മട്ടിയെയും കലാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ജോര്‍ജ് ഇമ്മട്ടിയുടെ “പോസിറ്റീവ് ചിന്തകളിലൂടെ ആരോഗ്യം” എന്ന കൃതി കവി രാവുണ്ണിക്ക് നല്‍കി ജയരാജന്‍ പ്രകാശനം ചെയ്തു.
പ്രഫ. കെ യു അരുണന്‍, ബാലകൃഷ്ണന്‍ അഞ്ചത്ത്, പ്രഫ. എം ഹരിദാസ്, എന്‍ രാജന്‍, ഇ ഡി ഡേവീസ്, എന്‍ മൂസക്കുട്ടി, അപര്‍ണ്ണ മാരാര്‍, വര്‍ഷ കണ്ണന്‍, കലാഭാരതി ചെയര്‍മാന്‍ കെ ഐ ഷെബീര്‍, അഡ്വ. കെ ആര്‍ അജിത്ബാബു സംസാരിച്ചു.

 

Latest