Connect with us

National

ഇന്റര്‍നെറ്റ് ജനങ്ങളുടെ മൗലിക അവകാശം: മാര്‍ക്ക് സുക്കര്‍ബര്‍ഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ജനങ്ങളുടെ മൗലിക അവകാശമാണെന്ന് ഫെയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്ത്യയിലെ 69 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ച് അറിയില്ല.
എല്ലാ ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കേണ്ടതും അതിന്റെ പ്രയോജനത്തെ കുറിച്ച് ബോധ്യപ്പെടുത്തേണ്ടതും ഇന്ന് വളരെ അത്യാവശ്യമാണ്. ലോകത്തെ 500 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് വിവിധ ഭാഷകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പ്രാദേശിക ഭാഷകള്‍ ധാരാളമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് അത് നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് കേന്ദ്രമന്ത്രിമാരുമായും സക്കര്‍ബര്‍ഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. മോദിയുടെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനുമായി സഹകരിക്കാന്‍ ഫെയ്‌സ്ബുക്കിന് താല്‍പര്യമുണ്ടെന്നാണ് സൂചനകള്‍.

Latest