Connect with us

Wayanad

കുടുംബശ്രീ ആട്ഗ്രാമം പദ്ധതി: പരിശീലനങ്ങള്‍ തുടങ്ങി

Published

|

Last Updated

മുള്ളന്‍കൊല്ലി: മൃഗസംരക്ഷണ മേഖലയലില്‍ കുടുംബശ്രീയും പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയും സംയുക്തമായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ജില്ലയില്‍ ക്ഷീരസാഗരം, ആട്ഗ്രാമം, കോഴിക്കൂട്ടം പദ്ധതികള്‍ കുടുംബശ്രീ ഗുണഭോക്താക്കളിലൂടെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പരിശീലനത്തിന് ആവശ്യമായ ഗുണഭോക്താക്കളെ കുടുംബശ്രീ കണ്ടെത്തും. വൈദഗ്ദ്യ പരിശീലനം പൂക്കോട് യൂണിവേഴ്‌സിറ്റി നല്‍കും. പദ്ധതി നടപ്പാക്കാന്‍ വായ്പ ആവശ്യമുള്ളവര്‍ക്ക് ബാങ്ക് വായ്പയും സബ്‌സിഡിയും കുടുംബശ്രീ ഉറപ്പാക്കും. ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്ത് മുഖേന സബ്‌സിഡി സി.ഡി.എസിലൂടെ ഉറപ്പുവരുത്തും. ആട്ഗ്രാമം പദ്ധതിയുടെ ഭാഗമായി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഇടനിലക്കാരില്ലാതെ വില്‍പ്പന നടത്താന്‍ ആട് ചന്ത, തുടര്‍ച്ചയായ പരിശീലനം, മറ്റ് പിന്തുണാ സംവിധാനം എന്നിവ നല്‍കി പുതുതായി 1,000 ഗുണഭോക്താക്കള്‍ക്ക് ഉപജീവനം ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
മൃഗസംരക്ഷണ മേഖലയില്‍ 10 സി ഡി എസുകളില്‍ ക്ഷീരസാഗരവും, 26 സി ഡി എസുകളിലും ആട്ഗ്രാമം പദ്ധതിയും, ആവശ്യാനുസരണം കോഴിക്കൂട്ടം പദ്ധതിയും നടപ്പാക്കും.
ആദ്യഘട്ടത്തില്‍ മുള്ളന്‍കൊല്ലി, അമ്പലവയല്‍, മൂപ്പൈനാട്, കോട്ടത്തറ, തരിയോട് പഞ്ചായത്തുകളിലാണ് പരിശീലനം നല്‍കുന്നത്. മറ്റ് സി.ഡി.എസുകളില്‍ രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കും.
അമ്പലവയല്‍, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ഒക്‌ടോബര്‍ 13നും, തരിയോട് ഒക്‌ടോബര്‍ 20 നും, കോട്ടത്തറ ഒക്‌ടോബര്‍ 27 നും പരിശീലനങ്ങള്‍ തുടങ്ങും.
ആട്ഗ്രാമം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായുള്ള പരിശീലനത്തിന്റെ ജില്ലാ തല ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ജോസ് കണ്ടതുരുത്തിയില്‍ നിര്‍വ്വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ബെന്നറ്റ്, പഞ്ചായത്ത് മെമ്പര്‍മാരായ ജോസ് നെല്ലേടം, ജോസ് കുഴിപ്പി, റസിയ മുസ്തഫ, വത്സ മോസസ്, വെറ്ററിനറി യൂണിവേഴ്‌സിറ്റി എക്സ്റ്റന്‍ഷന്‍ മേധാവി ഡോ. സെന്തിള്‍കുമാര്‍, അസി. പ്രൊഫസര്‍മാരായ ഡോ. സുബിന്‍ കെ. മോഹന്‍, ഡോ. സി.എന്‍ ദിനേശ് പ്രസംഗിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പത്മകുമാരി സ്വാഗതവും, ത്രേസ്സ്യാമ്മ തോമസ് നന്ദിയും പറഞ്ഞു.
അമ്പലവയല്‍, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ഒക്‌ടോബര്‍ 13നും, തരിയോട് ഒക്‌ടോബര്‍ 20 നും, കോട്ടത്തറ ഒക്‌ടോബര്‍ 27 നും പരിശീലനങ്ങള്‍ തുടങ്ങും.

Latest