Connect with us

Wayanad

പ്രവാസി അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം

Published

|

Last Updated

കല്‍പ്പറ്റ: ദിയാഖാത്ത് മുഖേനയും അല്ലാതെയും തിരിച്ചെത്തിയ പാവപ്പെട്ട പ്രവാസികള്‍ സ്വയം തൊഴിലിന് വേണ്ടി നോര്‍ക്കയില്‍ അപേക്ഷ നല്‍കിയവരെ കോഴിക്കോട് ജില്ലയിലേക്കും കണ്ണൂര്‍ ജില്ലയിലേക്കും മറ്ര് ജില്ലകളിലേക്കും കൂടിയാലോചനകള്‍ വേണ്ടി വിളിച്ച് വരുത്തി ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിച്ച് വയനാട്ടുകാരെ അപേക്ഷകള്‍ വയനാട്ടില്‍ തന്നെ കൂടിയാലോചനയും പരിശീലന ക്ലാസും നടത്തണമെന്ന് പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കലക്ടറേറ്റില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കു്‌നന നോര്‍ക്കയുടെ ഓഫീസ് കാര്യക്ഷമമാക്കണം. ജില്ലാ പ്രസിഡന്റ് കെ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ മടക്കിമല സ്വാഗതം പറഞ്#ു. എം പി ശംസുദ്ദീന്‍, കുഞ്ഞിപ്പ കണ്ണിയന്‍, വി മമ്മൂട്ടി ഹാജി, പി വി എസ് മൂസ, പി സി ശാഫി എന്നിവര്‍ പ്രസംഗിച്ചു.