Connect with us

Palakkad

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പത്തര പവന്‍ കവര്‍ന്നു

Published

|

Last Updated

വടക്കഞ്ചേരി: പട്ടാപകര്‍ വീട് കുത്തി തുറന്ന് പത്തരപവന്‍ സ്വര്‍ണം കവര്‍ന്നു. കണ്ണമ്പ്ര കൊട്ടേക്കാട് അഭിലാഷിന്റെ വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച പകല്‍ പത്തിനും ഒന്നും ഇടയിലാണ് മോഷണം നടന്നത്. അഭിലാഷും മാതാപിതാക്കളും കൂടി രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്കായി പോയിരുന്നു. ഈ സമയം അഭിലാഷിന്റെ ഭാര്യ ബിന്‍സി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഒന്‍പതരയോടെ ബിന്‍സി വീട് പൂട്ടി വടക്കഞ്ചേരിയിലെ കോളജിലേക്ക് വന്നു. പിന്നീട് ഒന്നരയോടെ ബിന്‍സി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്.
വീടിന്റെ മുന്‍വാതിലെ പൂട്ട് കുത്തി തുറന്ന് കൊടുവാള്‍ ഉപയോഗിച്ച് അലമാര വെട്ടിപൊളിച്ചാണ് സ്വര്‍ണ്ണം കവര്‍ന്നിരിക്കുന്നത്. വടക്കഞ്ചേരി സി ഐ എസ് പി സുധീരന്‍, എസ് ഐ സി രവീന്ദ്രന്‍ തുടങ്ങിയവരും ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റും സ്ഥലത്ത് പരിശോധന നടത്തി.

Latest