Connect with us

Kottayam

പട്ടയ വിതരണം കേരളപ്പിറവിക്കു മുമ്പ് ആരംഭിക്കണം: കെ എം മാണി

Published

|

Last Updated

കോട്ടയം: മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ കേരളപ്പിറവിക്കു മുമ്പ് ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. കേരള കോണ്‍ഗ്രസ് (എം) സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബ്ബര്‍ സംഭരിക്കുന്നതിന് എത്ര കോടി രൂപ വേണമെങ്കിലും മുടക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ധനമന്ത്രി കൂടിയായ മാണി പറഞ്ഞു. കമ്പോള വിലയേക്കാളും അഞ്ച് രൂപയെങ്കിലും കൂട്ടി സംഭരിക്കാനാകണം. റബ്ബര്‍ ഇറക്കുമതി കര്‍ഷകര്‍ക്കുണ്ടാക്കിയ പ്രതിസന്ധി കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ സര്‍വകക്ഷി സംഘത്തെ ഉടന്‍ അയക്കണമെന്നും മാണി ആവശ്യപ്പെട്ടു. കുടുംബത്തിലെ സ്വത്തുകള്‍ കൈമാറ്റം ചെയ്യുന്നതിനു നികുതി ഏര്‍പ്പെടുത്തിയതിനെതിരെ വിവിധ കോണുകളില്‍ നിന്നു വിമര്‍ശം ഉയരുന്നുണ്ട്. ഇത് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസ് ചരിത്രത്തിനു മുമ്പേ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് എം എല്‍ എ, എം പിമാരായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസ് കെ മാണി, ജോയി എബ്രഹാം, എം എല്‍ എമാര്‍ സംസാരിച്ചു.

 

Latest