Connect with us

Kasargod

യാത്രക്കാരോട് റെയില്‍വെ ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി

Published

|

Last Updated

നീലേശ്വരം: റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ എത്തുന്ന യാത്രക്കാരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി. നീലേശ്വരം റെയില്‍വെ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കാണ് ഈ ദുരനുഭവം. തത്ക്കാല്‍ ടിക്കറ്റിനും മറ്റുമായാി റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ എത്തുന്ന യാത്രക്കാര്‍ കൗണ്ടറില്‍ ഇരിക്കുന്ന ആളുടെ ശകാരവര്‍ഷം കേള്‍ക്കാന്‍ തയ്യാറെടുത്തുവേണം പോകാന്‍. തത്ക്കാല്‍, ടിക്കറ്റ് റിസര്‍വേഷന്‍ ഫോറം പൂരിപ്പിച്ച് കൗണ്ടറില്‍ ഏല്‍പിച്ചാല്‍ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് മടക്കുകയും ശകാരവര്‍ഷം ചൊരിയുകയുമാണ് ഇവിടുത്തെ പതിവ്. ചില്ലറയില്ലെന്ന പതിവ് ഭാഷ്യം മൂലം വാക്കേറ്റത്തിന് നില്‍ക്കാതെ പലരും കിട്ടിയ തുക മടക്കിവാങ്ങാറാണ് പതിവ്.
മലയോരത്തുനിന്നും മറ്റുമെത്തുുന്ന ഗ്രാമീണ ജനങ്ങള്‍ക്ക് റെയില്‍വെയുടെ നിബന്ധനകളറിയാത്തതിനാല്‍ ജീവനക്കാരില്‍നിന്ന് അപഹാസ്യഭാഷ്യം കേള്‍ക്കേണ്ടിവരുന്നതായും പരാതിയുണ്ട്. യാത്രക്കാരോട് മര്യാദപൂര്‍വം പെരുമാറാന്‍ തയ്യാറാകാത്ത നീലേശ്വരം റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രധാനമന്ത്രി, റെയില്‍വെ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാന്‍ ഒരുകൂട്ടം യാത്രക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

Latest