Connect with us

Kasargod

തരിശുനിലത്തില്‍ നൂറുമേനി വിളവെടുപ്പ്

Published

|

Last Updated

കാഞ്ഞങ്ങാട്: തരിശായി കിടന്ന ഒന്നര ഏക്കറില്‍ നെല്‍കൃഷിയിറക്കി മടിയനിലെ ശിവാനി കുടുംബശ്രീ വിജയം കൊയ്തു.
അജാനൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ജയ ജെ എല്‍ ജി ഗ്രൂപ്പില്‍പെട്ട ശിവാനി കുുടംബശ്രീ മടിയനിലെ സുജാത, ശാരദ, നാരായണി, സാവിത്രി, രമണി എന്നിവര്‍ ചേര്‍ന്ന സംഘമാണ് തുടര്‍ച്ചയായി രണ്ടുവര്‍ഷവും കൃഷിയിറക്കി മണ്ണില്‍ നൂറുമേനി വിളയിച്ചത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി തമ്പാന്‍, കൃഷി അസി സ്റ്റന്റ് ശൈലജ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുജാത, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വിദ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest