Connect with us

Kasargod

ഹൊസ്ദുര്‍ഗ് സോണില്‍ 46 ഫാാമിലി സ്‌കൂളുകളും അഞ്ച് പാഠശാലകളും സംഘടിപ്പിക്കും

Published

|

Last Updated

കാഞ്ഞങ്ങാട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക ഭാഗമായി ഹൊസ്ദുര്‍ഗ് സോണില്‍ 46 ഫാമിലി സ്‌കൂളുകളും പാഠശാലകളും സംഘടിപ്പിക്കും. സോണ്‍ പരിധിയിലെ 46 യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് ഫാമിലി സ്‌കൂളുകളും അഞ്ച് സര്‍ക്കിള്‍ കേന്ദ്രങ്ങളിലായി പാഠശാലകളുമാണ് സംഘടിപ്പിക്കുക.
മടിക്കൈ, നീലേശ്വരം, അജാനൂര്‍, കാഞ്ഞങ്ങാട്, പള്ളിക്കര സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ അറുപതാം വാര്‍ഷിക സമ്മേളന വിളംബരങ്ങള്‍ നടക്കും.
മഹല്ല് വിളംബരം, പടയൊരുക്കം, പോസ്റ്റര്‍ പ്രദര്‍ശനം, ഡോര്‍ ടു ഡോര്‍, ഗ്രാമസഞ്ചാരം തുടങ്ങി അറുപതാം വാര്‍ഷിക ഭാഗമായുള്ള വിവിവിധ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ സി ശില്‍പശാലയില്‍ രൂപരേഖയായി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി വിഷയാവതരണം നടത്തി.
എസ് വൈ എസ് ജില്ലാ സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, എസ് വൈ എസ് ദുബായ്-കാസര്‍കോട് ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ പുഞ്ചാവി, അബൂബക്കര്‍ ബാഖവി, അബ്ദുറഹ്്മാന്‍ സഖാഫി, ബശീര്‍ സഖാഫി തൈക്കടപ്പുറം, സുബൈര്‍ സഅദി, ബശീര്‍ മങ്കയം, ആബിദ് സഖാഫി, അലി പൂച്ചക്കാട്, അബ്ദുല്ല, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി നസീര്‍ തെക്കേക്കര സ്വാഗതവും സെക്രട്ടറി പി പി എ സത്താര്‍ നന്ദിയും പറഞ്ഞു. സോണ്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ -ഇ സി പുനഃക്രീമകരിച്ചു.
അശ്‌റഫ് അശ്‌റഫി (ചെയര്‍.), എസ് കെ അബ്ദുല്‍ഖാദിര്‍, പുത്തൂര്‍ മുഹമ്മദ് യാകുഞ്ഞി, അബ്ദുല്‍ ഖാദിര്‍ അഴിത്തല, മൂസ പടന്നക്കാട് (വൈസ് ചെയര്‍.), നൗഷാദ് അഴിത്തല (ജന.കണ്‍.), സി എ ഹമീദ് മൗലവി, ബശീര്‍ മങ്കയം, റാശിദ് ഹിമമി, മഹ്്മൂദ് അംജദി (കണ്‍.), അശ്ക്കര്‍ അലി പടന്നക്കാട് (ട്രഷറര്‍).