Connect with us

Kerala

സമരങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ വിലക്ക്

Published

|

Last Updated

തിരുവനന്തപുരം: സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി .ഇനി മുതല്‍ അനാവശ്യ പണിമുടക്കും ധര്‍ണ്ണകളും അനുവദിക്കില്ലെന്ന് കാട്ടി കെ എസ് ആര്‍ ടിസി സര്‍ക്കുലര്‍ പുറത്തിറക്കി . ഓഫിസുകള്‍ക്ക് മുന്‍പിലെ ധര്‍ണ്ണകള്‍ വിലക്കുന്ന സര്‍ക്കുലറില്‍ അനാവശ്യ സമരങ്ങള്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം മുടങ്ങിയ ജീവനക്കാരുടെ സമരത്തിനിടെയാണ് കെ എസ് ആര്‍ ടി സിയുടെ പുതിയ നടപടി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന സമരങ്ങളില്‍ നി്ന്ന് ജീവനക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

---- facebook comment plugin here -----

Latest