Connect with us

Kozhikode

എസ് എസ് എഫ് ശാക്തീകരണം ക്യാമ്പ് നാളെ തുടങ്ങും

Published

|

Last Updated

ssf flagകോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഘടക ശാക്തീകരണം, നയരൂപീകരണം എന്നിവ ലക്ഷ്യമാക്കി നടത്തുന്ന ശാക്തീകരണം സംസ്ഥാന നേതൃക്യാമ്പ് നാളെ തുടങ്ങും. കോഴിക്കോട് കൈതപ്പൊയില്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന ശാക്തീകരണം ഞായറാഴ്ച സമാപിക്കും.

ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ശാക്തവം ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികള്‍ ക്യാമ്പില്‍ സംബന്ധിക്കും. പുതിയ സംഘടനാ വര്‍ഷത്തില്‍ എസ് എസ് എഫ് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ശാക്തീകരണം അന്തിമ രൂപം നല്‍കും. മതം, സാസംകാരികം, രാഷ്ട്രീയം, വൈജ്ഞാനികം എന്നീ മേഖലകളില്‍ സംഘടന സ്വീകരിക്കുന്ന സമീപനങ്ങളുടെ ഏകോപനം ശാക്തീകരണത്തില്‍ നടക്കും. ഘടക ശാക്തീകരണം, പ്രവര്‍ത്തക പരിശീലനം എന്നീ മേഖലകളില്‍ പുതിയ സമീപനരേഖ ക്യാമ്പില്‍ തയ്യാറാക്കും.
സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കൊമ്പം കെ.പി മുഹമ്മദ് മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, ജലീല്‍ സഖാഫി ചെറുശ്ശോല, ശാഫി സഖാഫി മുണ്ടമ്പ്ര വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഇതുസംബന്ധമായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. വി.പി.എം ഇസ്ഹാഖ്, എന്‍.വി അബ്ദുറസാഖ് സഖാഫി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, എം. അബ്ദുല്‍ മജീദ്, അബ്ദുല്‍ റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ.എ റഹീം, കബീര്‍ എളേറ്റില്‍, ഹാഷിര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. കെ.അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.