Connect with us

Gulf

സെക്ടര്‍ സാഹിത്യോത്സവ്

Published

|

Last Updated

ദുബൈ: ആര്‍ എസ് സി സാഹിത്യോത്സവുകളുടെ സെക്ടര്‍ തല മത്സരങ്ങള്‍ നാളെ (വെള്ളി) ദുബൈയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കും. അഞ്ച് വിഭാഗങ്ങളില്‍ 45 ഇനങ്ങളിലായി വിവിധ യൂണിറ്റുകളില്‍ നടന്ന കലാസാഹിത്യ മത്സരങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 600 ല്‍ പരം കലാപ്രതിഭകള്‍ ദേര, ബര്‍ ദുബൈ, മുറഖബാത്ത്, മുഹൈസിന, റാസ് അല്‍ ഖോര്‍, അല്‍ ബര്‍ഷ തുടങ്ങിയ സെക്ടറുകളില്‍ നിന്നും മാറ്റുരക്കും.
ഒന്നാം സ്ഥാനം നേടിയ കലാ പ്രതിഭകള്‍ അണിനിരക്കുന്ന”ഇശല്‍ നിലാവ് വൈകുന്നേരം ആറിന് നടക്കും. സമാപന സെഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സംഗമങ്ങളില്‍ സാമൂഹിക-സാംസ്‌കാരിക കലാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

Latest