Connect with us

Gulf

കളിക്കാന്‍ അനിയത്തി എത്താത്തതില്‍ അസിമ കരയുന്നു

Published

|

Last Updated

അബുദാബി: അനിയത്തി വിട്ടുപിരിഞ്ഞത് അറിയാതെ ആറു വയസുകാരി അസിമ കരയുകയാണ്. സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബാലിക നിസ ആലം കളിക്കാന്‍ തനിക്കൊപ്പം എത്താത്തതില്‍ പ്രതിഷേധിച്ചാണ് ജ്യേഷ്ഠത്തിയായ അസിമ കരയുന്നത്. നിസ ആലം എവിടെ പോയി? എന്താ തനിക്കൊപ്പം കളിക്കാന്‍ വരാത്തത്? അസിമയുടെ ചോദ്യങ്ങള്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഹൃദയത്തെ ചുട്ടുനീറ്റുകയാണ്.
എന്നെന്നേക്കുമായി വേര്‍പിരിഞ്ഞ ഇളയ കുട്ടിയെക്കുറിച്ച് കൂടെപ്പിറപ്പിനോട് എന്താണ് പറയുകയെന്നാണ് വീട്ടിലുള്ളവരെ കുഴക്കുന്നത്. സംഭവത്തെക്കുറിച്ച് അബുദാബി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലികയുടെ മരണത്തിന്റെ ആഘാതം മാതാവിനെ രണ്ടു തവണ ആശുപത്രിയില്‍ എത്തിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. രാവിലെ ആറരക്കാണ് നിസ ആലം ബസില്‍ കയറിയതെന്ന് അമ്മാവനായ മുഹമ്മദ് ശരീഫ് വ്യക്തമാക്കി. ബസില്‍ ഉറങ്ങിപോയ കുട്ടിയെ വിളിച്ചുണര്‍ത്താന്‍ ഡ്രൈവറും സൂപ്പര്‍വൈസറും മറന്നതാണ് ദാരുണമായ ദുരന്തത്തിലേക്ക് നയിച്ചതെന്നും ബാലികയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ആവശ്യമായ കടലാസുകള്‍ ശരിപ്പെടുത്തുന്ന തിരക്കിനിടയില്‍ അദ്ദേഹം പറഞ്ഞു.

Latest