Connect with us

Gulf

ക്രിക്കറ്റ് മത്സരം സൗജന്യമായി കാണാം

Published

|

Last Updated

ഷാര്‍ജ: 15 മുതല്‍ 18 വരെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പാക്കിസ്ഥാന്‍ – ആസ്‌ത്രേലിയ ക്രിക്കറ്റ് മത്സരം കാണാന്‍ ടിക്കറ്റ് ആവശ്യമില്ലെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ മസാര്‍ ഖാന്‍ അറിയിച്ചു.
രാവിലെ ഒമ്പതരക്ക് മത്സരം തുടങ്ങും. ദുബൈ രാജ്യാന്തര മൈതാനത്ത് 22ന് പാക്കിസ്ഥാന്‍ ആസ്‌ത്രേലിയ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശീലന മത്സരമാണിത്.
പാക്ക് എ ടീമിനെ ആസാദ് ശഫീഖ് നയിക്കും. പാക്ക് എ ടീം യു എ ഇ ഇലവനുമായും മത്സരിക്കും. 21 മുതല്‍ 30 വരെയാണ് പരമ്പര. ഇതും സൗജന്യമായിരിക്കും.

 

Latest