Connect with us

Gulf

ഖറന്‍ അല്‍ സബ്ഖ റോഡ് നിര്‍മാണം പൂര്‍ത്തിയായി; നാളെ തുറക്കും

Published

|

Last Updated

ദുബൈ: ശൈഖ് സായിദ് റോഡ് ജെ എല്‍ ടി ജംഗ്ഷനെ (ഇന്റര്‍ ചേഞ്ച് 5.5) ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് റൗണ്ട് എബൗട്ടുമായി ബന്ധിപ്പിക്കുന്ന ഖറന്‍ അല്‍ സബ്ഖ റോഡിന്റെ പണി പൂര്‍ത്തിയായതായി ആര്‍ ടി എ. സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ അദിയ് അറിയിച്ചു. നാളെ (വെള്ളി) ഉദ്ഘാടനം ചെയ്യും. അല്‍ സാദ റോഡിലെ ഇന്റര്‍സെക്ഷനും ഖറന്‍ അല്‍ സബ്ഖക്കും ഇടയിലുള്ള പാലം പിന്നീട് തുറക്കും. ജെ എല്‍ ടി, ജുമൈറ ഐലന്റ്, ജുമൈറ പാര്‍ക്ക് എന്നിവിടങ്ങളില്‍ സുഗമമായ ഗതാഗതത്തിന് സമാന്തര റോഡ് ഉപകരിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ഭൂഗര്‍ഭപാത തുറന്നതോടെ ഈ ഭാഗത്ത് ശൈഖ് സായിദ് റോഡില്‍ നിന്നുള്ള ഗതാഗതം സുഗമമായിരുന്നു. സമാന്തര റോഡുകളില്‍ അല്‍ സാദയെയും ഇബ്‌നു ബത്തൂത്ത മാള്‍ ജില്ലയെയും ബന്ധിപ്പിക്കുന്നതിന്റെ ഉദ്ഘാടനം 2015 മാര്‍ച്ചില്‍ നടത്തും.
ജെ എല്‍ ടി, ഗാര്‍ഡന്‍സ്, ഫര്‍ജാന്‍, ജുമൈറ ഐലന്റ്, ജുമൈറ പാര്‍ക്ക് എന്നിവയെ ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിതൊക്കെയെന്നും മൈത്ത അല്‍ അദായ് പറഞ്ഞു.

 

Latest