Connect with us

Oddnews

സഹപാഠികള്‍ക്കെല്ലാം ചൈനീസ് കോടീശ്വന്റെ വക ഐഫോണ്‍ 6

Published

|

Last Updated

ബീജിംഗ്: സഹപാഠികള്‍ക്കെല്ലാം ചൈനീസ് കോടീശ്വരന്റെ വക ഐഫോണ്‍ 6 സൗജന്യം. ചൈനയിലെ കോടീശ്വരനായ ക്വിയാന്‍ ഫെംഗ്ലിയാണ് തന്റെ സഹപാഠികള്‍ക്ക് ഐഫോണ്‍ 6 സൗജന്യമായി നല്‍കിയത്. “ഹോങ്കോംഗിലെ യൂനിവേഴ്‌സല്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ്” ഉടമയാണ് ക്വിയാന്‍. സഹപാഠികള്‍ വലിയ ദൗര്‍ബല്യമായ ക്വിയാന്‍ ഓരോ കൂടിച്ചേരലുകളിലും സഹപാഠികള്‍ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കും.

ഇത്തവണ തന്റെ ഹൈസ്‌കൂള്‍ സഹപാഠികള്‍ക്കാണ് ക്വിയാന്‍ ഐഫോണ്‍ 6 നല്‍കിയത്. കഴിഞ്ഞ തവണം ഐഫോണ്‍ 5 ആയിരുന്നു ക്വിയാന്റെ സമ്മാനം. സ്വര്‍ണ നിറത്തിലുള്ള പ്രത്യേക ഐഫോണുകളാണ് ക്വിയാന്‍ സഹപാഠികള്‍ക്ക് നല്‍കിയത്. “ക്ലാസ്സ് ഓഫ് 1992 മാവോഷന്‍ മിഡില്‍ സ്‌കൂള്‍” എന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്.