Connect with us

Kerala

പൂട്ടിയ ബീവറേജസ് ഔട്ട്‌ലെറ്റ് തുറക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

Published

|

Last Updated

ഇടുക്കി: വെള്ളത്തൂവലില്‍ അടച്ചുപൂട്ടിയ ബീവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാല തുറക്കണമെന്ന ആവശ്യവുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് കത്ത് നല്‍കി. കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്നീ പാര്‍ട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് മന്ത്രിക്ക് കത്ത് നല്‍കിയത്.

മദ്യവില്‍പന ശാല പൂട്ടിയത് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കത്തില്‍ പറയുന്നത്. സര്‍ക്കാറിന്റെ പുതിയ മദ്യ നയത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ പൂട്ടിയ 39 മദ്യവില്‍പന ശാലകളില്‍ ഒന്നാണ് വെള്ളത്തൂവലിലേത്.