Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് ആക്രമണം: എട്ട് പേര്‍ക്ക് പരിക്ക്

Published

|

Last Updated

borderജമ്മു: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേര്‍ സിവിലിയന്‍മാരാണ്. ജമ്മു കാശ്മീരിലെ കനാച്ച് സെക്ടറിലാണ് വെടിവെപ്പുണ്ടായത്. ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുമാണ് ആക്രമണമുണ്ടായത്.

ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് പാക്കിസ്ഥാന്‍ ആക്രമണം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി പ്രത്യാക്രമണങ്ങള്‍ നടത്തിയതായി സൈനിക വ്യത്തങ്ങള്‍ പറഞ്ഞു. ജമ്മു, സാംബ, കതുവ തുടങ്ങിയ സെക്ടറുകളിലും പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.