Connect with us

Malappuram

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഏഴ് പേര്‍ക്ക് പരുക്ക്

Published

|

Last Updated

മലപ്പുറം: സ്‌കൂള്‍ വിട്ട് ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. പാണക്കാട് ദാറുല്‍ഉലൂം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. സ്‌കൂള്‍ വിട്ട ശേഷം എടയ്പാലം സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളിടയിലേക്ക് വേങ്ങര ഭാഗത്ത് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഈ സമയം അന്‍പതോളം വിദ്യാര്‍ഥികള്‍ ഇവിടെ ഉണ്ടായിരുന്നു. കാറിന്റെ വേഗത കുറവായതിനാല്‍ ദുരന്തമൊഴിവായി. സ്‌കൂളിലെ വിദ്യാര്‍ഥികളായ ആദര്‍ശ് (16), ആഷിഖ് (15), സല്‍മാനുല്‍ ഫാരിസ് (17), ഖദീജതുല്‍ ഷിഫ്‌ന (14), തഫ്‌സീര്‍ (17), മിഖ്ദാദ് (17), മുഹമ്മദ് (16) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആദര്‍ശിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.