Connect with us

Malappuram

നിരത്തിലെ നിയമ ലംഘനത്തിനെതിരെ കണ്ണുതുറക്കാതെ അധികൃതര്‍

Published

|

Last Updated

മലപ്പുറം: നിയമലംഘനങ്ങള്‍ക്കെതിരെ കണ്ണടക്കുന്ന ആര്‍ ടിഒ ഉദ്യോഗസ്ഥരുടെ പതിവ് വരുത്തിവക്കുന്നത് വലിയ അപകടങ്ങള്‍. വലിയ അപകടങ്ങള്‍ വരുത്തിവെക്കുന്ന ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കാതിരിക്കുന്നതിന് പകരം പേരും നിറവും മാറ്റി വീണ്ടും റോഡിലിറങ്ങി അപകടം വിതക്കുന്നതിന് ഒത്താശ ചെയ്യുകയാണ് ഉദ്യോഗസ്ഥര്‍.
അരിയല്ലൂരില്‍ ജൂലായ് 27 ന് മൂന്ന് പേരുടെ മരണത്തിനിടയാക്കിയബസ് വീണ്ടും അപകടങ്ങളുണ്ടാക്കിയെങ്കിലും ഇപ്പോഴും നിരത്തിലുണ്ട്. മാസങ്ങള്‍ക്കിടെ പേരും നിറവും രണ്ടുതവണ മാറ്റി. അല്‍അമീന്‍ മിനി ബസാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പെട്ടത്. അപകട കാരണം ബസിന്റെ സാങ്കേതിക പ്രശ്‌നമാണെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. അപകടം ഉണ്ടാകാനുളള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ ബസ് പിന്നീട് റിപ്പയര്‍ ചെയ്ത് സഞ്ചാരി എന്ന പേരില്‍ അധികം വൈകാതെ വീണ്ടും ഓട്ടം തുടങ്ങി. ഏറെ താമസിയാതെ ചാലിയത്ത് ഒരു കടയില്‍ ഇടിച്ചു തകര്‍ന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ ബസിന് പേരുമാറ്റി വീണ്ടും ഓടാന്‍ അനുവാദം നല്‍കി.
പിന്നീട് ഓടിയത് സഫമര്‍വ്വ എന്ന പേരില്‍. അപകടം സംഭവിക്കുംതോറും ബസിന്റെ പേരും നിറവും മാറ്റി ഓടിക്കാന്‍ അനുമതി നല്‍കുന്ന ആര്‍ ടി ഒ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മുമ്പ് താനൂരിലും വെട്ടത്തൂരില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ രണ്ടു ബസപകടങ്ങളിലുംബസുകളുടെ സാങ്കേതിക പ്രശ്‌നങ്ങളാണ് അപകടം വരുത്തിവച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ താനൂര്‍ അപകടത്തിലെ ബസ് ഇതുപോലെ പേരും നിറവും മാറ്റി സര്‍വീസ് നടത്തുന്നതാണെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടപടികള്‍ കര്‍ശനമാക്കിയെങ്കിലും പിന്നീട് എല്ലാം പഴയപടിയാവുകയായിരുന്നു.

Latest