Connect with us

Malappuram

ചവിട്ടി കള്ളന്‍ സി സി ടി വി ക്യാമറയില്‍ കുടുങ്ങി

Published

|

Last Updated

പെരിന്തല്‍മണ്ണ: പട്ടാപ്പകല്‍ അടച്ചിട്ട കടയുടെ മുന്‍പില്‍ നിന്നും വിലകൂടിയ ചവിട്ടി കവര്‍ന്ന ഓട്ടോ െ്രെഡവര്‍ സി സി ടി വി ക്യാമറയില്‍ കുടുങ്ങി. പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപാസ് റോഡിലെ ഇലക്ട്രോ സോലുഷന്‍ എന്ന സി സി ടി വി ക്ക് മാത്രമുള്ള കടയുടെ മുന്‍വശത്തുണ്ടായിരുന്ന ചവിട്ടിയാണ് ഓട്ടോറിക്ഷയുമായെത്തിയ െ്രെഡവര്‍ കവര്‍ന്നത്. പെരുന്നാള്‍ അവധി ദിനമായ ഇന്നലെ പകല്‍ 11 നാണ് സംഭവം. കോഴിക്കോട് റോഡില്‍ നിന്ന് ബൈപാസ് റോഡിലൂടെ എത്തിയ ഓട്ടോ കടയുടെ മുന്‍വശത്ത് നിര്‍ത്തിയ ശേഷം െ്രെഡവര്‍ പുറത്തിറങ്ങി ചവിട്ടി എടുത്ത് ഓട്ടോയിലേക്ക് കയറ്റി ഓടിച്ചു പോവുകയായിരുന്നു. കവര്‍ച്ച രംഗം അടങ്ങിയ സി ഡി#െ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Latest