Connect with us

Kozhikode

ടിപ്പര്‍ തൊഴിലാളികളെ പീഡിപ്പിക്കുന്നെന്ന്

Published

|

Last Updated

കോഴിക്കോട്: ടിപ്പര്‍ തൊഴിലാളികളെ പോലീസും റവന്യൂ ഉദ്യോഗസ്ഥരും പീഡിപ്പിക്കുന്നതായി ലോറി, ടിപ്പര്‍, ഏര്‍ത്ത് മൂവീസ്, ബില്‍ഡിംഗ് മെറ്റീറിയല്‍സ്, കോണ്‍ട്രാക്‌റ്റേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ എന്‍ ടി യു സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ലോഡുമായി പോകുമ്പോള്‍ പോലും ടിപ്പറുകള്‍ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം അനാവശ്യമായി പിടിച്ചിടുന്നു. നിയമപ്രകാരം പ്ലാന്‍ നല്‍കിയ വീടിന്റെയോ ബില്‍ഡിംഗിന്റെയോ സ്ഥലം ലെവല്‍ ചെയ്യുമ്പോഴും ഇതാണ് അവസ്ഥ. 3000 സ്‌ക്വയര്‍ ഫീറ്റില്‍ വീടിനോ ബില്‍ഡിംഗിനോ പ്ലാന്‍ നല്‍കുമ്പോള്‍ മണ്ണ് എടുക്കാനും ഇറക്കാനുമുള്ള സമ്മതപത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്ലാനോടൊപ്പം നല്‍കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ടിപ്പര്‍ ജീവനക്കാരില്‍ നിന്നും അമിതഫൈന്‍ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എല്‍ടിഇബിസിഡബ്ല്യൂസി സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കിനാശേരി, അഡ്വ. എം രാജന്‍, പി വി മുഹമ്മ്‌കോയ, നൗഷാദ് മാനാപ്പുഴ, ടി നിസാര്‍, എന്‍കെ ഗോപിനാഥ് പങ്കെടുത്തു.

Latest