Connect with us

Kozhikode

വിദ്യാഭ്യാസം വര്‍ഗീയവത്കരിക്കുന്നു: വി എസ് ജോയ്

Published

|

Last Updated

കോഴിക്കോട്: വര്‍ഗീയ ലഹളയുടെ പാപക്കറ പുരണ്ട നരേന്ദ്ര മോദിയെ സ്തുതിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത് ആര് ചെയ്താലും തെറ്റാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ്. “ലഹരി വിമുക്ത – അക്രമരഹിത- മതേതരത ക്യാമ്പസ്” എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയുടെ പര്യടന ഭാഗമായ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോയ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ താക്കോല്‍ സ്ഥാനങ്ങളില്‍ ആര്‍ എസ് എസ് സഹയാത്രികരെ പ്രതിഷ്ഠിച്ച് വിദ്യാഭ്യാസ മേഖല വര്‍ഗീയവത്കരിക്കാനുള്ള അജന്‍ഡയാണ് നടന്നുവരുന്നത്. മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ ഇത് ആദ്യം തന്നെ നടപ്പാക്കിയെന്ന് ജോയ് പറഞ്ഞു.
ജില്ലയിലെത്തിയ ജാഥക്ക് രാവിലെ വടകരയിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് പേരാമ്പ്രയിലെ സ്വീകരണത്തിന് ശേഷം വൈസ്റ്റ്ഹില്‍ എന്‍ജിനീയറിംഗ് കോളജിലെ സ്വീകരണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ആദം മുല്‍സി മുഖ്യപ്രഭാഷണം നടത്തി.
ദേവഗിരി കോളജില്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ കെ പി സി സി സെക്രട്ടറി അഡ്വ. കെ ജയന്ത് മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്വീകരണ പരിപാടിയില്‍ ജാഥയിലെ സ്ഥിരാംഗങ്ങളായ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ എം രോഹിത്ത്, ജനറല്‍ സെക്രട്ടറിമാരായ ബിനു ചുള്ളിയില്‍, മുഹമ്മദ് അസ്‌ലം, ശറഫുന്നിസ കരോളി, അഭിലാഷ് ചിതറ, ദിജിന്‍ ജോസഫ് പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest