Connect with us

Kozhikode

ഗാഡ്കില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: പരിസ്ഥിതി സംരക്ഷ സമതി

Published

|

Last Updated

കോഴിക്കോട്: പ്രൊഫ. മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ട് പ്രാദേശിക തലങ്ങളില്‍ ചര്‍ച്ച ചെയ്ത് പ്രായോഗിക രൂപത്തില്‍ നടപ്പാക്കണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാനസമ്മേളനം ഞായറാഴ്ച ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 10ന് പ്രകൃതിപക്ഷ ചിന്തകന്‍ എന്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം പി. പി ടി തോമസ്, ഗോവ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കുമാര്‍ കലാനന്ദ് മണി, ഡോ. വി എസ് വിജയന്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ ടി ശ്രീനിവാസന്‍, തായാട്ട് ബാലന്‍, പ്രൊഫ ടി ശോഭീന്ദ്രന്‍, ടി വി രാജന്‍, ഡോ എ അച്യുതന്‍, പി രമേഷ് ബാബു പങ്കെടുത്തു.

 

---- facebook comment plugin here -----

Latest