Connect with us

National

വിരമിച്ച ജഡ്ജിമാരുടെ പദവിക്ക് സമയപരിധി; ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: വിരമിച്ചതിന് ശേഷം സര്‍ക്കാര്‍ പദവികള്‍ ഏല്‍ക്കുന്നതിന് ഇടവേള നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. വിരമിച്ചതിന് ശേഷം രണ്ട് മുതല്‍ അഞ്ച് വരെ വര്‍ഷത്തെ ഇടവേള നിശ്ചയിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. വിരമിച്ച ഉടനെ ജസ്റ്റിസ് പി സദാശിവം കേരളത്തിന്റെ ഗവര്‍ണര്‍ പദവി സ്വീകരിച്ചത് നിയമതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് പൊതുതാത്പര്യ ഹരജി തള്ളിയത്. ചീഫ് ജസ്റ്റിസുമായിട്ടോ ഹൈക്കോടതികളിലെ ചീഫ ജസ്റ്റിസുമാരുമായിട്ടോ കൂടിയാലോചിച്ചും അവരുടെ സമ്മതപ്രകാരവും വേണം പദവികള്‍ ഏറ്റെടുക്കേണ്ടതെന്നും ഹരജിയില്‍ പറയുന്നുണ്ട്. ജുഡീഷ്യറിയുടെ ഉദ്ഗ്രഥനം സംരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്നും മുഹമ്മദ് അലി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. വിരമിച്ച ഉടനെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദവി സ്വീകരിക്കുന്നതിന് ഭരണഘടനയില്‍ പ്രത്യേകം പരാമര്‍ശമില്ലെന്നും ഭരണഘടനാ ശില്‍പ്പികള്‍ അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു. പദവിയെ സംബന്ധിച്ച് ചീഫ് ജസ്റ്റിസുമായോ സുപ്രീം കോടതിയിലേയോ ഹൈക്കോടതിയിലേയോ ജസ്റ്റിസുമാരായോ കൂടിയാലോചിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച ഉടനെ സര്‍ക്കാര്‍, ഭരണഘടനാ പദവികള്‍ സ്വീകരിക്കുന്നതെന്ന് ഈയടുത്ത് വിരമിച്ച ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേള നിശ്ചയിക്കണമെന്നാണ് ലോധ പറഞ്ഞത്. തന്നെ സര്‍ക്കാര്‍ പദവിയില്‍ നിങ്ങള്‍ കാണില്ലെന്നും ലോധ പറഞ്ഞിരുന്നു.