Connect with us

Gulf

ലാന്റ് ക്രൂസര്‍ എച്ചില്‍കുഴിയില്‍ വീണു

Published

|

Last Updated

അല്‍ ഐന്‍: റോഡരുകിലെ കടക്കു മുമ്പില്‍ പാര്‍ക്ക് ചെയ്ത കാര്‍ എച്ചില്‍കുഴിയില്‍ വീണു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഗോള്‍ഡ് മാര്‍ക്കറ്റിന് സമീപത്തെ നടപ്പാതയിലായിരുന്നു അപകടം. ഡ്രൈവര്‍ വാഹനം നിര്‍ത്തി സമീപത്തെ കടയില്‍ കയറി സാധനം വാങ്ങി തിരിച്ചു വരുന്നതിനിടയിലായിരുന്നു ടൊയോട്ട ലാന്റ് ക്രൂസര്‍ കാറിന്റെ പിന്‍ഭാഗം കുഴിയിലേക്ക് താഴ്ന്നതെന്ന് സംഭവത്തിന് ദൃസാക്ഷിയായവര്‍ വ്യക്തമാക്കി.
മൂന്നു മീറ്റര്‍ നീളത്തിലും രണ്ടു മീറ്റര്‍ ആഴത്തിലുമുള്ള കുഴിയിലേക്കാണ് കാര്‍ താഴ്ന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ അല്‍ ഐന്‍ നഗരസഭാ അധികൃതരും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി. വാഹനം പാര്‍ക്ക് ചെയ്തതിന് അടിയിലെ മാലിന്യ ടണലിലുണ്ടായ ചോര്‍ച്ചയാണ് കുഴി രൂപപ്പെടാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

 

Latest