Connect with us

Gulf

എക്‌സ്‌ചേഞ്ചില്‍ നിന്ന് പണം അപഹരിച്ചു

Published

|

Last Updated

ദുബൈ: പ്രമുഖ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പണം അപഹരിക്കപ്പെട്ടതായി ദുബൈ പോലീസിന് പരാതി ലഭിച്ചു. ഒമാന്‍ സ്വദേശികള്‍ എന്ന് സംശയിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ ദൃശ്യം സി സി ടിവി യില്‍ പതിഞ്ഞിട്ടുണ്ട്. 500 അമേരിക്കന്‍ ഡോളര്‍ വാങ്ങാന്‍ എന്ന വ്യാജേനെയാണ് പ്രതികള്‍ സ്ഥാപനത്തില്‍ എത്തിയത്. വിനിമയം നടത്തിയ ശേഷം ഇടപാട് കാരന്‍ വിനിമയ നിരക്കിനെ കുറിച്ച് അന്വേഷിക്കുകയും വില പേശുകയും ചെയ്തു. തുടര്‍ച്ചയായ സീരിയല്‍ നമ്പരില്‍ ഉള്ള നോട്ടുകള്‍ വേണം എന്നായി പിന്നീട് പ്രതികളുടെ ആവശ്യം. തുടര്‍ന്ന് പ്രതികള്‍ ഇടപാട് നിരസിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. കാഷ്യര്‍ ഡോളര്‍ തിരിച്ചു വാങ്ങി ദിര്‍ഹം നല്‍കുകയും ചെയ്തു ഇതിനിടെ തൊട്ടടുത്ത കാഷ്യര്‍ രംഗം നിരീക്ഷിക്കുന്നതായി ശ്രദ്ധയില്‍ പെട്ട ഇടപാടുകാരില്‍ ഒരാള്‍ ആ കാഷ്യറുമായി വിലപേശാന്‍ ആരംഭിക്കുകയും തന്ത്രപൂര്‍വം ശ്രദ്ധ തിരിക്കുകയും ചെയ്തു ആശയക്കുഴപ്പത്തിലായ ആദ്യത്തെ കാഷ്യറില്‍ നിന്ന് വീണ്ടും അഞ്ഞൂറ് ഡോളറും തത്തുല്യ ദിര്‍ഹവും കരസ്ഥമാക്കിയ സംഘം സ്ഥലംവിടുകയായിരുന്നു.

Latest