Connect with us

Gulf

മേഖലയിലെ സ്വാധീനമുള്ള സ്ത്രീ; ശൈഖാ ബുദൂറിന് ഫോബ്‌സ് പുരസ്‌കാരം സമര്‍പ്പിച്ചു

Published

|

Last Updated

ഷാര്‍ജ: അറബ് മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളില്‍ കലിമ ഗ്രൂപ്പ് സി ഇ ഒ ശൈഖാ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയും. ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ പട്ടികയിലാണ് ശൈഖാ ബുദൂര്‍ ഉള്ളത്. യു എ ഇയിലെ ആദ്യ പ്രസിദ്ധീകരണ ശാലകളിലൊന്നായ കലിമയെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കിയത് ശൈഖയാണ്. ഫോബ്‌സിന്റെ പുരസ്‌കാരം യു എ ഇ യുവജന-സാമൂഹിക ക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ശൈഖ ബുദൂറിന് കൈമാറി, രാജ്യാന്തര സഹകരണ മന്ത്രി ശൈഖാ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി, ഷാര്‍ജ മീഡിയാ കോര്‍പറേഷന്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി തുടങ്ങിയവര്‍ സംബന്ധിച്ചു. അറബ് മേഖലയില്‍ ബാല സാഹിത്യം പ്രോത്സാഹിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്ന് ശൈഖ പറഞ്ഞു.
ഇത്തരത്തില്‍ 140 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.